/ Latest News /

ജ്യൂ​സ് ന​ല്‍കി മ​യ​ക്കി​യ ശേ​ഷം കൂട്ടബലാത്സംഗം: ചാരിറ്റി പ്രവർത്തകനടക്കം മൂന്നുപേർ അറസ്​റ്റിൽ

Location, calicut| Added at 2021-10-11, Views : 0

പു​ല്‍പ​ള്ളി: ചി​കി​ത്സാ​സ​ഹാ​യം ന​ല്‍കാ​മെ​ന്നു​പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്​​റ്റി​ല്‍. പു​ൽ​പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 38കാ​രി​യെ എ​റ​ണാ​കു​ള​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ജ്യൂ​സ് ന​ല്‍കി മ​യ​ക്കി​യ ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ലാ​യ​ത്.   മ​ല​വ​യ​ല്‍ തൊ​വ​രി​മ​ല ക​ക്ക​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷം​ഷാ​ദ് (24), സു​ല്‍ത്താ​ന്‍ ബ​ത്തേ​രി റ​ഹ്‌​മ​ത്ത് ന​ഗ​ര്‍ മേ​ന​ക​ത്ത് വീ​ട്ടി​ല്‍ ഫ​സ​ല്‍ മ​ഹ​ബൂ​ബ് (23), അ​മ്പ​ല​വ​യ​ല്‍ ഇ​ല​വാ​മി​സീ​റ​ല വീ​ട്ടി​ല്‍ സൈ​ഫു​റ​ഹ്‌​മാ​ന്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.  സു​ല്‍ത്താ​ൻ ബ​ത്തേ​രി സ​ബ്ഡി​വി​ഷ​ന്‍ ഡി​വൈ.​എ​സ്.​പി വി.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, പു​ല്‍പ​ള്ളി സ്​​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ജി. പ്ര​വീ​ണ്‍കു​മാ​ര്‍,  പു​ല്‍പ​ള്ളി എ​സ്.​ഐ കെ.​എ​സ്. ജി​തേ​ഷ്, പു​ല്‍പ​ള്ളി സ്​​റ്റേ​ഷ​നി​ലെ ​െപാ​ലീ​സു​കാ​രാ​യ മു​ര​ളീ​ദാ​സ്, ഹാ​രി​സ്, അ​ബ്​​ദു​ൽ നാ​സ​ര്‍, വി.​എം. വി​നീ​ഷ് എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി ഷം​ഷാ​ദ്  സ്‌​നേ​ഹ​ദാ​നം എ​ന്ന ചാ​രി​റ്റ​ബി​ള്‍  സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​യാ​ണ്. പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ബ​ത്തേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ്  അ​റി​യി​ച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003