/ Latest News /

കൂറ്റൻ തിമിംഗലത്തിന്റെ ജഡം തീരത്ത് അടിഞ്ഞു; ജഡം തിരയിൽപെട്ട് വീണ്ടും ഒഴുകാൻ സാധ്യത

Location, calicut| Added at 2021-10-07, Views : 0

വടകര ∙ അഴിത്തലയിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിയ നിലയിലുള്ള ജഡത്തിൽ നിന്നു ദുർഗന്ധം രൂക്ഷമാണ്. വൈകിട്ടോടെയാണ് ജഡം കണ്ടത്. വാർഡ് മെംബർ പി.വി.ഹാഷിമിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ  സ്ഥലത്തെത്തിയെങ്കിലും നീക്കാൻ കഴിഞ്ഞിട്ടില്ല. കടൽക്കരയിലെ കല്ലിൽ തട്ടി നിൽക്കുകയാണ്. ഇവിടെ ജെസിബിക്ക് എത്താനും ബുദ്ധിമുട്ടുണ്ട്. ജഡം തിരയിൽപെട്ട് വീണ്ടും ഒഴുകാനും സാധ്യതയുണ്ട്. രാവിലെ ഇതിനെ ചോമ്പാലയിൽ കണ്ടിരുന്നു. പുറത്തെടുത്ത് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കാനാണ് തീരുമാനം. കോസ്റ്റൽ പൊലീസും നഗരസഭ അധികാരികളും സ്ഥലത്തെത്തി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003