/ Latest News /

നാല് കാർഡിൽ നിന്ന് 45000 രൂപ പിൻവലിച്ചു; അറിയുന്നത് മെസേജ് വന്നപ്പോൾ; സമൂഹമാധ്യമം വരുത്തിയ ദുരന്തം

Location, calicut| Added at 2021-09-30, Views : 0

കോഴിക്കോട് ∙ സമൂഹമാധ്യമം വഴി വിദ്യാർഥിനിയുമായി പരിചയത്തിലായ യുവാവ് സൗഹൃദം നടിച്ചു വീട്ടിലെത്തി മാതാവിന്റെ എടിഎം കാർഡും പണവും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാ(21)നെ കസബ പൊലീസ് പിടികൂടി. മുൻപും ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ് ഇയാൾ. വിദ്യാർഥിനിയുമായി പരിചയത്തിലായ അർഫാൻ പ്രണയം നടിച്ച് കുട്ടിയുടെ മാതാവ് പുറത്തുപോയ സമയം വീട്ടിലെത്തുകയായിരുന്നു.  പെൺകുട്ടി അറിയാതെ അവരുടെ മാതാവിന്റെ ബാഗിൽ നിന്ന് 4 എടിഎം കാർഡുകളും പണവും മോഷ്ടിച്ചു. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നായി 45,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന മെസേജ് ഫോണിലേക്ക് എത്തിയപ്പോഴാണ് എടിഎം കാർഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് പണം പിൻവലിച്ച എടിഎമ്മിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.  യുവാവിന്റെ ചിത്രം വീട്ടമ്മയെ കാണിച്ചപ്പോൾ  ഇയാളെ അറിയില്ലെന്നു പറഞ്ഞു. എന്നാൽ മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അർഫാൻ ഒട്ടേറെ തവണ വിളിച്ചതായി കണ്ടെത്തി.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സമൂഹമാധ്യമം വഴി പരിചയപെട്ടതാണെന്നും വീട്ടിൽ വന്നിരുന്നെന്നും അറിയുന്നത്.  കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ്, എസ്ഐ ടി.ശ്രീജിത്ത്, സീനിയർ സിപിഒ പി.സജീവൻ, സിപിഒമാരായ സി.സുധർമൻ, പി.അനൂജ്, വനിത സിപിഒ പി.ഷറീന എന്നിവർ നേതൃത്വം നൽകി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003