/ Latest News /

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Location, desk| Added at 2021-09-24, Views : 0

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാൻ ദേവാണ് മരിച്ചത്. ശ്രീകണ്ഠാപുരം സ്വദേശി സതീശനാണ് മകനെ കൊലപ്പെടുത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷമായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്. ഭാര്യ അഞ്ജുവിന്‍റെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003