/ Latest News /

വായോളിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചു

Location, calicut| Added at 2021-09-06, Views : 0

മാവൂർ ∙ നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ വായോളി പ്രദേശത്തോടു ചേർന്നു 3 കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച ഒൻപതാം വാർഡിലെ ഉൾനാടൻ വഴികളടക്കം പൊലീസും ദ്രുത പ്രതികരണ സേനാംഗങ്ങളും ചേർന്ന് അടച്ചു. താഴെ പിഎച്ച്ഇഡി – വൈത്തല റോഡ് (ഇരുഭാഗവും), കൂളിമാട് അങ്ങാടിയിൽ നിന്നു പാഴൂർ, നായർകുഴി ഭാഗത്തേക്കുള്ള പ്രധാന റോഡ്, പാഴൂർ – തൂക്കുപാലം റോഡ്, എരഞ്ഞിപറമ്പ് – ചെറുപാടത്തിൽ അമ്പലെ റോഡ് (ഇരു ഭാഗവും). പാഴൂർ യുപി സ്കൂൾ – എരഞ്ഞിപറമ്പ് റോഡ്, പാഴൂർ – മൂശാരിക്കണ്ടി റോഡ്, മുന്നൂർ – ചിറ്റാരിപിലാക്കിൽ റോഡ് (ഇരുഭാഗവും), കേസ് റിപ്പോർട്ടു ചെയ്ത ഭാഗത്തെ മുന്നൂർ – വാവാട്ട് തടായി റോഡ്, ചക്കാലൻകുന്നത്ത് – ചെറുതടം–ചിറ്റാരിപിലാക്കിൽ റോഡ് (ഇരുഭാഗവും),ചക്കാലൻകുന്നത്ത്–മുക്കുവൻ കടവ് റോഡ്, ചക്കാലൻ കുന്നത്ത് – പെരുവാട്ടിൽ റോഡ്, പുൽപറമ്പ് പ്രധാന റോഡ്, നായർകുഴി റോഡ്, പൊറ്റശ്ശേരി–ബംഗ്ലാവ് റോഡ് എന്നിവയാണ് ഇന്നലെ പൂർണമായി അടച്ചത്. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരെ പുറത്തേക്കും പുറമേനിന്നുള്ളവരെ ഈ ഭാഗങ്ങളിലേക്കും വിടുന്നില്ല. ഭക്ഷണവും വൈദ്യസഹായവും ആവശ്യമുള്ളവർക്കു ദ്രുതപ്രതികരണ സേനാംഗങ്ങൾ, പൊലീസ് എന്നിവരെ സമീപിക്കാം.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003