/ Latest News /

അടച്ചിടൽ: മാവൂരിലെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ

Location, calicut| Added at 2021-09-06, Views : 0

മാവൂർ ∙ നിപ്പ സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ട പ്രദേശങ്ങളിൽ ആരും പുറത്തിറങ്ങുന്നില്ല, പ്രദേശത്തെ കടകൾ പൂർണമായി അടച്ചിട്ടു. കടകൾ തുറന്നു ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിൽ ഇന്നു പഞ്ചായത്തിൽ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും. അടച്ചിട്ട വീടുകളിൽ കഴിയുന്ന ക്ഷീരകർഷകരും ദുരിതത്തിലായി. ഇന്നലെ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ എത്തിക്കാൻ കഴിയാത്തതിനാൽ ചില കർഷകർ പാൽ ഒഴുക്കിക്കളഞ്ഞു. പശു, ആട് തുടങ്ങി വളർത്തു മൃഗങ്ങൾക്കുള്ള പുല്ല്, കാലിത്തീറ്റ തുടങ്ങിയവയും എത്തിക്കാൻ കഴിഞ്ഞില്ലെന്നു ക്ഷീര കർഷകർ പറഞ്ഞു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003