/ Latest News /

സൂക്ഷിച്ച മുറിയുടെ പൂട്ട് പൊളിച്ച് പുറത്തിട്ടു; കയ്യുറയും പാത്രങ്ങളും ബേൺ ഐസിയുവിൽ!

Location, calicut| Added at 2021-09-03, Views : 0

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിലെ സാധനങ്ങൾ സൂക്ഷിച്ച മുറിയുടെ പൂട്ട് പൊളിച്ച ശേഷം കയ്യുറ, പിപിഇ കിറ്റ്, പാത്രങ്ങൾ തുടങ്ങിയവ എടുത്തു പുറത്തിട്ടു. പൊള്ളലേറ്റ് അതിഗുരുതരാവസ്ഥയിൽ രോഗികളെ പ്രവേശിപ്പിച്ച ഐസിയുവിലേക്ക് ഉൾപ്പെടെയാണ് ഇവ മാറ്റിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഈ സമയം 3 രോഗികൾ ഇവിടെ ഉണ്ടായിരുന്നു. പൊടിനിറഞ്ഞ സാധനങ്ങൾ ഉൾപ്പെടെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ രോഗികളുടെ കൂട്ടിരിപ്പുകാർ ഉൾപ്പെടെ ബഹളം വച്ചു. രോഗികളെ പ്രവേശിപ്പിക്കേണ്ട കട്ടിലിനു മുകളിൽ വരെ സാധനങ്ങൾ കൂട്ടിയിട്ടുണ്ട്. അവശേഷിക്കുന്ന സാധനങ്ങൾ ബേൺ ഐസിയുവിനു സമീപത്തെ വരാന്തയിലാണ് കിടക്കുന്നത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിനോട് ചേർന്ന സ്ഥലത്താണ് ബേൺ ഐസിയു ഒരുക്കിയത്. ജനറൽ സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഐസിയു പ്രവർത്തിക്കുന്നത്. 4 മാസത്തിലേറെയായി മുറിയിൽ സൂക്ഷിച്ച സാധനങ്ങളാണ് കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാർ ഉൾപ്പെടെ ചേർന്ന് ഇവിടെ നിന്ന് മാറ്റിയത്. സൂപ്രണ്ടിന്റെ അനുമതി പ്രകാരമാണ് ബേൺ ഐസിയുവിലെ സാധനങ്ങൾ മുറിയിൽ സൂക്ഷിച്ചതെന്നാണ് ജനറൽ സർജറി വിഭാഗക്കാർ പറയുന്നത്.എന്നാൽ പൊള്ളലേറ്റവരുടെ തുടർചികിത്സയുടെ ഭാഗമായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലേസർ ട്രീറ്റ്മെന്റ് നടത്തുന്നതിനു 16 ലക്ഷത്തിന്റെ ഉപകരണം സ്ഥാപിച്ച മുറിയിലാണ് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നതെന്നാണ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ വിശദീകരണം. ആരുടെയും അനുമതിയില്ലാതെയാണ് ഈ സാധനങ്ങളെല്ലാം ഇവിടെ കൊണ്ടിട്ടത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഉപയോഗിക്കുന്ന മുറികൂടിയാണിത്. ഈ മുറിയിലെ മെഷീൻ ബയോമെഡിക്കൽ എൻജിനീയർ പരിശോധിക്കാൻ വന്നപ്പോൾ താക്കോൽ കാണാതെ വന്നിരുന്നു. ഇതേ തുടർന്ന് പുതിയ പൂട്ടു സ്ഥാപിക്കുക മാത്രമാണുണ്ടായത്. അല്ലാതെ ആരും പൂട്ടു പൊളിച്ചിട്ടില്ലെന്നുമാണ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ വിശദീകരണം. 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003