/ Latest News /

പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ ഇറങ്ങി: പോത്തിനെ കൊന്നു

Location, calicut| Added at 2021-09-03, Views : 0

 ചക്കിട്ടപാറ ∙ പേരാമ്പ്ര എസ്റ്റേറ്റിനോടു ചേർന്നുള്ള വനഭൂമിയിൽ കടുവയിറങ്ങി പോത്തിനെ ആക്രമിച്ചു കൊന്നു. എസ്റ്റേറ്റ് ആശുപത്രിക്കു പിൻഭാഗത്ത് റിസർവോയറിനോടു ചേർന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന എസ്റ്റേറ്റ് ഫീൽഡ് ജീവനക്കാരൻ തോണക്കര ബിനുവിന്റെ പോത്തിനെയാണ് കടുവ ആക്രമിച്ചത്. പോത്തിന്റെ കഴുത്തിനാണു പരുക്ക്. കാൽപാട് നിരീക്ഷിച്ച്,  കടുവയാണെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലം പരിശോധിച്ചു. വനഭൂമിയിൽ പോത്തിനെ സംസ്കരിച്ചു.ഒന്നര മാസം മുൻപ് പയ്യാനിക്കോട്ട ഭാഗത്ത് കടുവയെ കണ്ടിരുന്നതായും പറയുന്നു. ആഴ്ചകൾക്കു മുൻപ് കാൽപാടുകളും കണ്ടിട്ടുണ്ട്. മുൻപ് സ്ട്രേറ്റ് ലൈൻ പ്രദേശത്ത്  തൊഴിലാളികൾ പുലിയെ കണ്ടതായും പറയുന്നുണ്ട്.പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നതിനാൽ നൂറുകണക്കിനു തൊഴിലാളികളും ജീവനക്കാരും ആശങ്കയിലാണ്. പോത്തിനെ കൊന്നിട്ടതിന്റെ 600 മീറ്ററ്‍ അകലെ എസ്റ്റേറ്റ് ജീവനക്കാർ ഉൾപ്പെടെ 22 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.എസ്റ്റേറ്റിനോടു ചേർന്നുള്ള വനമേഖലയിലെ വന്യമൃഗങ്ങൾ പുലർച്ചെ റബർ ടാപ്പിങ് നടത്തുന്ന തൊഴിലാളികളുടെ ജീവനു ഭീഷണിയാണ്. എസ്റ്റേറ്റ് അതിർത്തികളിൽ സൗരവേലി പൂർണമായും പ്രവർത്തിക്കാത്തതാണു പ്രധാന പ്രശ്നം.                                                                                                        

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003