/ Latest News /

എബിസി പദ്ധതി പാളി, തെരുവുനായ്ക്കൾ പെറ്റുപെരുകുന്നു

Location, calicut| Added at 2021-09-01, Views : 0

കോഴിക്കോട് ∙ ജില്ലയിൽ മിക്കയിടങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും തെരുവുനായ് വന്ധ്യംകരണ പദ്ധതി (എബിസി പ്രോജക്ട്) നടപ്പാക്കുന്നതു കോർപറേഷനിൽ മാത്രം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാമ്പ്ര, ബാലുശ്ശേരി എന്നിവിടങ്ങളിൽ ആരംഭിച്ച  തെരുവുനായ് വന്ധ്യംകരണ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വന്ധ്യംകരിക്കുന്നതിലൂടെ തെരുവുനായ്ക്കളുടെ  ശല്യം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതുപ്രകാരമാണ് എബിസി പദ്ധതിക്കു ജില്ലാ പഞ്ചായത്ത് തുടക്കമിട്ടത്. എന്നാൽ, ശല്യം കൂടി വരുമ്പോഴും അതു തടയാൻ ഫലപ്രദമായ നടപടികളില്ല.     ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ തേടുന്നുണ്ട്. രാത്രിയിലാണ് തെരുവുനായ് ശല്യം രൂക്ഷം. കുട്ടികളെ ഉൾപ്പെടെ വീടിന്റെ വരാന്തയിൽ കയറി തെരുവുനായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. തെരുവുനായ് വന്ധ്യംകരണ പദ്ധതി ജില്ലയിൽ സമഗ്രമായി നടപ്പാക്കാൻ ഇനിയും വൈകരുതെന്നാണ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ പറയുന്നത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003