/ Latest News /

ആക്രോശങ്ങളിലും കശപിശകളിലും, രാത്രി സ്വസ്ഥത നഷ്ടപ്പെട്ട് നാട്ടുകാർ; പൂട്ടിക്കിടക്കുന്ന ചകിരിമിൽ ഫാക്ടറിയിൽ ലഹരിസംഘങ്ങള്‍

Location, calicut| Added at 2021-09-01, Views : 0

കൊടുവള്ളി ∙ ടൗണിൽനിന്നു വിളിപ്പാടകലെയുള്ള ആറങ്ങോട്ടെ പൂട്ടിക്കിടക്കുന്ന ചകിരിമിൽ ഫാക്ടറി ലഹരിസംഘങ്ങളുടെ താവളമായി; സാമൂഹികവിരുദ്ധ ശല്യം കാരണം പ്രദേശവാസികൾ വലയുന്നു. കൊടുവള്ളി ടൗണിൽനിന്ന് പെരിയാംതോട് - ആറങ്ങോട് റോഡിലൂടെ അൽപം സഞ്ചരിച്ചാൽ പ്രധാന റോഡിൽനിന്നു മാറി സ്ഥിതി ചെയ്യുന്ന ചകിരി മിൽ ഫാക്ടറി കാണാം. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്തേക്കു നേരം ഇരുട്ടുന്നതോടെ പുറമേനിന്നു വാഹനങ്ങളിൽ ആളുകളെത്തുകയായി. ലഹരി തേടി വരുന്നവരിലേറെയും യുവാക്കളാണ്. പിന്നെ നേരം പുലരുന്നതു വരെ ഇവരുടെ നിയന്ത്രണത്തിലാണു ഫാക്ടറി കെട്ടിടവും പരിസരവും. ലഹരിസംഘങ്ങളുടെ ആക്രോശങ്ങളിലും കശപിശകളിലും രാത്രി സ്വസ്ഥത നഷ്ടപ്പെട്ടു കഴിയുകയാണു വർഷങ്ങളായി പ്രദേശവാസികൾ. സഹികെട്ടു പരാതിപ്പെടുമ്പോൾ പൊലീസ് പരിശോധനയ്ക്കെത്തും. ഇതോടെ കുറച്ച് ദിവസം ലഹരിസംഘങ്ങൾ നിശബ്ദമാകും. ദിവസങ്ങൾ കഴിയുന്നതോടെ വീണ്ടും ലഹരിസംഘം ഇവിടെ എത്തും.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003