/ Latest News /

മെസ്ക്കോ അബൂക്കർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവർത്തകനുള്ള പ്രഥമ പുരസ്ക്കാരത്തിന് കെ.പി.ഉമ്മർ അർഹനായി.

Location, calicut| Added at 2021-08-31, Views : 0

10001 രുപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സാമൂഹ്യ തിന്മകൾക്കെതിരെയും 
സ്ത്രീധനം, ആർഭാട വിവാഹങ്ങൾ,ബിസ്മി കല്യാണം,
ബാങ്ക് ഏകീകരണം, അവയവദാനം, ജുമുഅ ,ചന്ദ്ര മാസ പിറവി, ശിഥിലമായ ബന്ധങ്ങളിലും പ്രസ്ഥാനങ്ങളിലും അവാന്തര വിഭാഗങ്ങൾ തമ്മിൽ യോജിപ്പിനായി പ്രവർത്തിക്കുകയും സാമൂഹ്യ നവോത്ഥാനത്തിൻ്റെ മുന്നണിയിലും പിന്നണിയിലും അഹോരാർത്ഥം പ്രയത്നിച്ചതും യത്തിം കുട്ടികൾക്കായും വയോജനങ്ങൾക്കായും വ്യതിരിക്തമായ ആശയങ്ങളും പദ്ധതികളും സമൂഹത്തിനും സമുദായത്തിനും പരിചയപ്പെടുത്തിയ മെസ്ക്കോ അബുബക്കർ സാഹിബിൻ്റെ സ്മരണാർത്ഥം മെസ്ക്കോ അബുബക്കർ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ പുരസ്ക്കാരമാണ് ശ്രി. കെ.പി.ഉമ്മറിന് നൽകുന്നത്.

സ്ത്രീധനം, ആർഭാട വിവാഹങ്ങൾ, ലഹരി തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെയും  വിവാഹങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കി   ബിസ്മി കല്യാണം പ്രോൽസാഹിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും അശരണർക്കും അഗതികൾക്കുമായി ചികിൽസയും പരിചരണവുമായി സ്വജീവിതം സമർപ്പിച്ച ശ്രി. കെ പി .ഉമ്മർ  സാമൂഹ്യ സേവനപ്രവർത്തനത്തിൽ മുഴുവൻ സമയവും കർമ്മനിരതനായിരുന്നു.
 2021 സപ്തംബർ 3, വെള്ളി രാവിലെ 11 മണിക്ക് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിന് പിൻവശമുള്ള ഇസ്ലാമിക് യുത്ത് സെൻ്ററിൽ വെച്ച്  കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടക്കുന്ന ലളിതമായ ചടങ്ങിൽ ഡോ. ഹുസൈൻ മടവുർ പുരസ്ക്കാര ദാനം നിർവ്വഹിക്കുന്നതാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003