/ Latest News /

വാക്കടവ് തീരത്ത് മാലിന്യക്കൂമ്പാരം

Location, calicut| Added at 2021-08-31, Views : 0

കടലുണ്ടി ∙ കടലേറ്റത്തിൽ വാക്കടവ് തീരത്തെങ്ങും മാലിന്യം അടിഞ്ഞു. കടലിൽ ഒഴുകിയെത്തിയ ചെരിപ്പ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, മരക്കഷണങ്ങൾ എന്നിവയാണ് തീരത്ത് പരന്നത്. കടൽത്തീരത്തേക്കു ഇറങ്ങാൻ പറ്റാത്ത നിലയായി. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തിലാണ് ഇവ കരയിൽ അടിഞ്ഞത്. വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതി പ്രശ്നങ്ങൾക്കു ഇടയാക്കുകയാണ്. തീരദേശവാസികൾക്കു പ്രയാസം സൃഷ്ടിക്കുന്ന മാലിന്യം  ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003