/ Latest News /

വാക്സിനേഷൻ ക്യാംപിൽ സമയത്തെച്ചൊല്ലി ബഹളം

Location, calicut| Added at 2021-08-31, Views : 0

കോഴിക്കോട് ∙ കോർപറേഷൻ നേതൃത്വത്തിൽ ടഗോർ ഹാളിൽ നടത്തിയ മെഗാ കോവിഡ് വാക്സിനേഷൻ ക്യാംപിൽ വൈകിട്ട്  എത്തിയവർക്ക് വാക്സിനേഷൻ നൽകാൻ പറ്റില്ലെന്നു പറഞ്ഞതിനെ തുടർന്ന് ബഹളം. 69 മുതൽ 74 വരെയുള്ള വാർഡുകളിൽപ്പെട്ടവർക്കാണ് വൈകിട്ട് 4 മുതൽ സമയം അനുവദിച്ചത്. ഒരു വാർഡിൽ നിന്ന് 40 പേർ എന്ന കണക്കിലാണ് വാക്സിനേഷൻ നൽകുന്നത്. ഇതു പ്രകാരം ഉച്ചയ്ക്കു സമയം നൽകിയ വാർഡിലുള്ളവർ വരെ വൈകിട്ട് എത്തിയിരുന്നു. ഇവർക്കു പുറമേ 6 വാർഡുകളിൽ നിന്നായി 240 പേർ കൂടി എത്തിയതോടെയാണ് തിരക്കു കൂടിയത്. സമയം വൈകിട്ട് നാലരയായതിനാൽ ഇത്രയും പേർക്കു കൂടി വാക്സിനേഷൻ നൽകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും രാവിലെ മുതൽ ജോലി ചെയ്യുന്നതിനാൽ സമയം വൈകുമ്പോൾ പ്രയാസമാണെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ കൗൺസിലർമാർ ഉൾപ്പെടെ അറിയിച്ചതിനാലാണ് തങ്ങൾ വന്നതെന്നും വാക്സീൻ ലഭിക്കാതെ പിരിഞ്ഞു പോകില്ലെന്നുമായിരുന്നു പലരുടെയും നിലപാട്.  ചിലർ ബഹളം വച്ചു. ഇതിനിടെ ചില വാർഡുകളിൽ നിന്നുള്ള കൗൺസിലർമാരും ടൗൺ പൊലീസും എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്സിനേഷൻ പുനരാരംഭിച്ചു. വൈകിട്ട് ആറോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003