/ Latest News /

ജാക്കി മോഷണം, ഇന്ധനം ഊറ്റിയെടുക്കൽ, ബസിന്റെ ചില്ല് തകർക്കൽ; സാമൂഹിക വിരുദ്ധശല്യം രൂക്ഷം

Location, calicut| Added at 2021-08-30, Views : 0

മാവൂർ ∙ മാവൂരിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷം, നിർത്തിയിട്ട ബസിന്റെ ചില്ല് വീണ്ടും തകർത്തു. മാവൂർ–കട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ലുകളാണ് ഇന്നലെ സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർത്തത്. ഒരാഴ്ച മുൻപ് മാവൂർ–കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ട ബസിന്റെ ചില്ല് എറിഞ്ഞു തകർത്തിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഏതാനും പേരെ ചോദ്യം ചെയ്ത് പൊലീസ് നടപടി അവസാനിപ്പിച്ചതായി ബസ് ഉടമകൾ പറഞ്ഞു. ബസുകളിൽ നിന്ന് ജാക്കിയും മറ്റു സാമഗ്രികളും മോഷണം പോകുന്നതും ഇന്ധനം ഊറ്റിയെടുക്കുന്നതും പതിവാണെന്നും ഇവർ പറയുന്നു.  കഴിഞ്ഞ ദിവസം കണ്ണിപറമ്പ്–തെങ്ങിലക്കടവ് റോഡിലെ നൂറോളം വാഴകളും സാമൂഹിക വിരുദ്ധർ ചവിട്ടി ഒടിച്ചു. മാവൂരിലും പരിസരപ്രദേശങ്ങളിലും വാറ്റും ലഹരി വിൽപനയും നടക്കുന്നതായി നാട്ടുകാർ പറയുന്നു. കാടുകയറിക്കിടക്കുന്ന ഗ്രാസിം ക്വാർട്ടേഴ്സുകളും സാമൂഹിക വിരുദ്ധരുടെ താവളമാണ്. പൊലീസിന്റെ രാത്രി പരിശോധന കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003