/ Latest News /

കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി; വയറുവേദനയെ തുടർന്ന് കുട്ടി ചികിത്സയിൽ

Location, calicut| Added at 2021-08-17, Views : 0

കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 3ാം വാർഡിലെ ഒടിക്കുഴി അങ്കണവാടിയിൽ നിന്നു കുട്ടികൾക്കായി വിതരണം ചെയ്ത അമൃതം ന്യൂട്രിമിക്സിൽ ചത്ത പല്ലിയെ കണ്ടെത്തി. ഒടിക്കുഴിയിലെ തൂങ്കുഴി അജിത്ത്- അ‍ഞ്ജു ദമ്പതികളുടെ മകൻ 10 മാസം പ്രായമായ ആത്‌മിഗിനു വേണ്ടി കഴിഞ്ഞ മാസം നൽകിയ പൗഡറിലാണു പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. സംയോജിത ശിശു വികസന പദ്ധതിയിൽ എരപ്പാംതോട്ടിലെ കുടുംബശ്രീ സംരംഭത്തിൽ നിർമിച്ച അമൃതം പൊടിയുടെ പായ്ക്കറ്റിലാണിത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ പൗഡർ പരിശോധിച്ചത്. കുട്ടി ചികിത്സയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്ത്,ബാലുശ്ശേരി ഐസിഡിഎസ് അധികൃതർ എന്നിവർക്ക് പരാതി നൽകി. സംഭവത്തിൽ നടപടികൾ ആരംഭിച്ചതായി ബാലുശ്ശേരി ഐസിഡിഎസ് ഓഫിസർ അറിയിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003