/ Latest News /

സഹായഹസ്തം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

Location, calicut| Added at 2021-08-17, Views : 0

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുളള ധനസഹായപദധതിയായ സഹായഹസ്തം പദ്ധതി പ്രകാരം 2021-22 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ പത്ത് പേര്‍ക്കാണ് സഹായം ലഭിക്കുക. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. അപേക്ഷിക്കേണ്ട വിധം :  www.schemes.wcd.kerala.gov.in  വെബ്സൈറ്റ്  സന്ദര്‍ശിക്കുക. പൊതുജന പദ്ധതികള്‍ - അപേക്ഷ പോര്‍ട്ടല്‍ വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികള്‍ അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ്പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുളള പേജ് തുറന്നു വരും. അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷിക്കാം. യൂസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in  വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി സെപ്തംബര്‍ 15.  കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003