/ Latest News /

പ്ലസ് വണ്‍ പ്രവേശനത്തിന് 18 വരെ അപേക്ഷിക്കാം

Location, calicut| Added at 2021-08-17, Views : 0

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കോഴിക്കോട് തിരുത്തിയാടിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. http://www.ihrd.kerala.gov.in/thss/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ സ്‌കൂളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.  ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്്റ്റ് 18.  അപേക്ഷകള്‍ 100 രൂപയുടെ റെജിസ്ട്രേഷന്‍ ഫീസും(എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് 50 രൂപ ) ബന്ധപ്പെട്ട രേഖകളും സഹിതം ആഗസ്റ്റ് 24ന് മൂന്ന്  മണിക്കകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0495 2721070,  9447885352.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003