/ Latest News /

ഐ.എച്ച്.ആര്‍.ഡി എന്‍.ആ4.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

Location, calicut| Added at 2021-08-07, Views : 0

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469-2678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്‌സിലേയ്ക്ക് 2021-22 അദ്ധ്യയന വർഷത്തില്‍ എന്‍.ആർ.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളേജിന്റെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമർപ്പിക്കണം.   അപേക്ഷകള്‍ ആഗസ്റ്റ് ഒന്‍പത്  വൈകിട്ട് അഞ്ച് മണിവരെ ഓണ്‍ലൈനായി സമരപ്പിക്കാം. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് 11 ന്  വൈകീട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003