/ Latest News /

കോഴിക്കോട്: പിതാവിനേയും മകളേയും സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Location, calicut| Added at 2021-08-02, Views : 0

രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌ ഇന്നലെ വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം മൃതശരീരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും. പീതാംബരന്റെ ഭാര്യ: പ്രഭാവതി.
മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ) ഇൻക്വസ്റ്റ് നടപടികൾക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖ്, എസ്.എച്ച്.ഒ. ബാലചന്ദ്രൻ, എസ്.ഐ.മാരായ വാസുദേവൻ, ഇൻസമാം, ബാലകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. പി.സി. സുജിത്ത്, രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003