/ Latest News /

ലാപ്്ടോപ്പ് വിതരണം

Location, calicut| Added at 2021-07-30, Views : 0

ഓണ്‍ലൈന്‍ പഠന സൌകര്യം ലഭ്യമല്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. എഴുതി തയ്യാറാക്കിയ അപേക്ഷ വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം തുടര്‍ന്നു വരുന്നതായുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വകുപ്പുകളോ ഏജന്‍സികളോ സന്നദ്ധ സംഘടനകളോ മുഖേന ടെലിവിഷന്‍/ലാപ്പ്ടോപ്പ്/മൊബൈല്‍ ഫോണ്‍ എന്നിവ ലഭ്യമായിട്ടുണ്ടോ എന്നതു സംബന്ധിച്ച സാക്ഷ്യപത്രം, ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡോ കാര്‍ഡിന് അപേക്ഷിച്ചതു സംബന്ധിച്ച രേഖയോ സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. അപേക്ഷകള്‍ അയയ്ക്കണ്ട വിലാസം - ജില്ലാ സാമൂഹ്യനീതി ഓഫീസര്‍,  ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2371911.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003