/ Latest News /

10 കോടിയുടെ രഹസ്യം പുറത്തായി; ഒടുവിൽ വിഷു ബംപറിന്റെ ഉടമയെ കിട്ടി

Location, calicut| Added at 2021-07-28, Views : 0

വടകര : ഒടുവിൽ വിഷു ബംപറിന്റെ ഉടമയെ കിട്ടി. കെട്ടിട നിർമാണ തൊഴിലാളി തിരുവള്ളൂർ കണ്ണമ്പത്തുകര റോഡിലെ തറൊപ്പൊയിൽ ഷിജു (39) വാണ് ആ കോടിപതി. ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ച വിവരം നേരത്തേ അറിഞ്ഞെങ്കിലും പുറത്ത് പറയാൻ താൽപര്യമില്ലാത്തതു കൊണ്ടാണ് രഹസ്യമാക്കിവച്ചതെന്ന് ഷിജു പറഞ്ഞു. വടകര ബീക്കെ ലോട്ടറി ഏജൻസി വിറ്റ എൽബി 430240 ടിക്കറ്റിൽ ഒന്നാം സമ്മാനം അടിച്ചെന്ന് ഒരാഴ്ച മുൻപ് അറിഞ്ഞെങ്കിലും വിജയിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ വിജയിയാണെന്നു പറഞ്ഞ് പലരുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴും ഷിജുവും കുടുംബവും വിവരം പുറത്തുവിടാതിരുന്നു.  വടകര കാനറ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപിച്ചതിനു ശേഷമാണ് വിവരം പുറത്ത് പറഞ്ഞത്. ഷിജുവും അമ്മയും രണ്ടു സഹോദരങ്ങളുമാണ് വീട്ടിലുള്ളത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003