/ Latest News /

കോവിഡ് 2379 പേർക്ക്; കോവിഷീൽഡ് വാക്സീൻ സ്റ്റോക്ക് ഇല്ല

Location, calicut| Added at 2021-07-26, Views : 0

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2379 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 14.85 ശതമാനമാണു സ്ഥിരീകരണ നിരക്ക്. 16238 പേരെ പരിശോധനയ്ക്കു വിധേയരാക്കി. 2299 പേർ രോഗമുക്തി നേടിയതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 21041 ആയി. കോഴിക്കോട് കോർപറേഷനിൽ 307 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്: ജില്ലയിൽ കോവിഷീൽഡ് വാക്സീൻ സ്റ്റോക്ക് ഇല്ല. ഇന്നു ചില കേന്ദ്രങ്ങളിൽ കോവാക്സീൻ വിതരണം മാത്രമേ ഉണ്ടായിരിക്കൂ. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവർക്കു മുൻഗണന നൽകും. കൂടുതൽ വാക്സീൻ എന്നെത്തുമെന്ന് അറിയാത്തതിനാൽ ജില്ലയിൽ വാക്സിനേഷൻ നിലച്ച മട്ടാണ്. സ്റ്റോക്കുള്ള വാക്സീനെല്ലാം കഴിഞ്ഞ ദിവസം സർക്കാർ നിർദേശമനുസരിച്ച് കൊടുത്തുതീർത്തിരുന്നു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003