/ Latest News /

റെയിൽവേ സ്റ്റേഷനിൽനിന്ന് 54 കുപ്പി വിദേശമദ്യം പിടികൂടി

Location, calicut| Added at 2021-07-22, Views : 0

ഫറോക്ക് : റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിൽ മാഹി നിർമിത 54 കുപ്പി വിദേശമദ്യം പിടികൂടി. ഒന്നാം പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പെട്ടിയിലായിരുന്നു മദ്യം.ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ ട്രെയിൻ മാർഗം മദ്യം കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ വരവ് അറിഞ്ഞ മദ്യക്കടത്തുകാർ പിടിയിലാകുമെന്ന് കണ്ടു പെട്ടി പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു പോയതാകാമെന്നാണു സംശയം. പിടികൂടിയ മദ്യം എക്സൈസ് കസ്റ്റഡയിലെടുത്തു.ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ.സതീശൻ, ആർപിഎഫ് എസ്ഐ അപർണ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫിസർ പ്രവീൺ ഐസക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.റെജി, എ.സവീഷ്, ആർപിഎഫ് അസി.ഇൻസ്പെക്ടർ റസൽ കാസ്റ്റിനൊ, ഹെഡ് കോൺസ്റ്റബിൾ കെ.മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003