/ Latest News /

കോഴിയിറച്ചിക്ക് അമിതവില: മിന്നൽ പരിശോധന, പരിശോധനകൾക്കെതിരെ വ്യാപാരികളും രംഗത്ത്

Location, calicut| Added at 2021-07-20, Views : 0


കോഴിക്കോട് : കോഴിയിറച്ചിയുടെ കൊള്ളവിലയ്ക്കു തടയിടാൻ ജില്ലയിലെ കടകളിൽ ഭക്ഷ്യവകുപ്പും ലീഗൽ മെട്രോളജി വിഭാഗവും മിന്നൽ പരിശോധന നടത്തി. ഏകീകരിച്ച വിലയല്ല അടുത്തടുത്തുള്ള കടകളിൽപോലും ഈടാക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. പരിശോധനകൾക്കെതിരെ വ്യാപാരികളും രംഗത്തെത്തി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയോളമാണ് പലയിടത്തും കൂടിയത്. ഒരു കിലോഗ്രാം ചിക്കന് 230 രൂപയാണ് നഗരത്തിലെ ശരാശരി വില. ഭക്ഷ്യവകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്ന് ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടത്തി. മിക്ക കടകളിലും വില നിലവാരം പ്രദർശിപ്പിച്ചിട്ടില്ല. വിശദ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കലക്ടറുടെ നിർദേശ പ്രകാരം അവശ്യസാധന നിയമപ്രകാരം നടപടികളെടുക്കുമെന്ന് സിറ്റി റേഷനിങ് ഓഫിസർ എൻ.കെ.ശ്രീജ പറഞ്ഞു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003