/ Latest News /

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

Location, calicut| Added at 2021-07-15, Views : 0

കോഴിക്കോട്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.  ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ (യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സിലുളള ബിരുദം),  യു.ഐ. ഡെവലപ്പര്‍, ജൂനിയര്‍ സര്‍വ്വീസ് അനലിസ്റ്റ്  (  യോഗ്യത : ബിരുദം ),  കസ്റ്റമര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍  (യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് ബിരുദം), പിഎച്ച്.പി. ഇന്റേണ്‍ (യോഗ്യത : ബിടെക് / ബി.ഇ / എം.സി.എ) തസ്തികകളിലേക്ക്  ജൂലൈ 22ന്  കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലൈ 19 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.   ഇന്റര്‍വ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ -  0495 2370176 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003