/ Latest News /

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു.

Location, calicut| Added at 2021-07-14, Views : 0

കോഴിക്കോട് :കുറ്റ്യാടി വേളം കാക്കുനി കാരക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. പാതിരപ്പറ്റ അമരത്ത് അബ്ദുല്ലയുടെ മകൻ അബ്ദുൽ ജാബിർ, കണ്ടോത്ത്കുനി കേളോത്ത് കുഞ്ഞമ്മദിന്റെ മകൻ റഹീസ്, പൂതംപാറ കടത്തലക്കുന്നിൽ ചാക്കോയുടെ മകൻ ജെറിൻ എന്നിവരാണ് മരിച്ചത്. അമിതവേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ്‌ സൂചന. ഇവർ സഞ്ചരിച്ച ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. വടകര ഭാഗത്തേക്ക് ഒരു ബൈക്കിൽ പോവുകയായിരുന്നു ജാബിറും, റഹീസും, വടകരയിൽ നിന്ന് വരികയായിരുന്നു ജെറിൻ. അതിശക്തമായ ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഒരാൾ വടകര സ്വകാര്യആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു, മറ്റൊരാൾ കോഴിക്കോട്ടേക്കുള്ള വഴി മധ്യേ കൊയിലാണ്ടിയിൽ എത്തുമ്പോഴേക്കും മരിച്ചു. മറ്റേയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003