/ Latest News /

10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 11,12 വയസ്സുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്.

Location, calicut| Added at 2021-07-12, Views : 0

കോഴിക്കോട് ∙വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 11,12 വയസ്സുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്.  കുട്ടികളെ ജുവനൈൽ ബോർ‌ഡിനു മുൻപിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പൊലീസ് പറയുന്നത്: 2 മാസം മുൻപു പെൺകുട്ടിയുടെ വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആൺകുട്ടികൾ ഉപദ്രവിക്കുകയായിരുന്നു.  വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. മറിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ ഉപദ്രവിക്കുകയാണു ചെയ്തത്. 3 ദിവസം മുൻപ്  വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു വിഷയം വീണ്ടും ഉയർന്നുവന്നത്.  നാട്ടുകാരാണു പൊലീസിൽ അറിയിച്ചത്.തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ  പരാതി നൽകി. പരാതിയിൽ പറഞ്ഞ 3 ആൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേർ കൂടി ഉൾപ്പെട്ടതായി അറിവായത്. മൊബൈൽ ഫോണിൽ കണ്ട  വിഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നു കുട്ടികൾ കൗൺസലിങ്ങിൽ വെളിപ്പെടുത്തി. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിനാണ് അന്വേഷണച്ചുമതല.  ആൺകുട്ടികളെ തല്ലിയതിനു പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003