/ Latest News /

അമരാട് വനത്തിൽ വഴിതെറ്റി കാട്ടിൽ അകപ്പെട്ട കാസർഗോഡ് സ്വദേശികളെ കണ്ടെത്തി

Location, Calicut| Added at 2021-07-11, Views : 0

അമരാട് വനത്തിൽ  വഴിതെറ്റി കാട്ടിൽ അകപ്പെട്ട  കാസർഗോഡ് സ്വദേശികളെ കണ്ടെത്തി. ഇന്നലെ പകൽ കാട്ടിലേക്ക് പ്രവേശിച്ച ഇവർക്കായി വൈകിട്ടോടെയാണ് തിരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത്. പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തി. രാവിലെ 7.30 ഓടെയാണ് ഇവരെ കണ്ടെത്തിയത്.ശക്തമായ മഴയും, കാറ്റും, കാരണവും, ദുർഗടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ താമസിച്ചത്. ഇവരെയും ആയി ദൗത്യ സംഘം തിരിച്ച് യാത്ര തുടരുകയാണ്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003