/ Latest News /

ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ്

Location, calicut| Added at 2021-07-10, Views : 0

കോഴിക്കോട്:പയ്യാനക്കലിലെ അഞ്ചുവയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ്. ഇബ്ലീസ് ഉണ്ടെന്ന കാരണത്താല്‍ മാതാവ് സെമീറ തുണികൊണ്ട് റെനയുടെ മൂക്കും വായും അമര്‍ത്തി പിടിക്കുന്നത് കണ്ടെന്ന് സമീറയുടെ മൂത്തമകള്‍ മൊഴിനല്‍കിയതായി പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റെജീന കെ തോമസ് പറഞ്ഞു. സെമീറ നേരത്തെ ഒരു മന്ത്രവാദിയുടെ അടുത്ത് എത്തിയിരുന്നതായും സംഭവദിവസം മന്ത്രവാദി പയ്യാനക്കലിലെ വീട്ടിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദിയെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന സമീറയുടെ പേരില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ബുധനാഴ്ച വൈകിട്ടാണ് പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ നവാസ് ഷമീറ ദമ്പതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത.് വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003