/ Latest News /

5 വയസ്സുകാരിയുടെ മരണം: മാതാവ് കസ്റ്റഡിയിൽ

Location, calicut| Added at 2021-07-08, Views : 0

കോഴിക്കോട് ∙  അഞ്ചു വയസ്സുകാരിയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്. സമീറയും ആയിഷയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.  സമീറയ്ക്കു  മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി  മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവാസ് മത്സ്യബന്ധനത്തൊഴിലാളിയാണ്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003