/ Latest News /

പിറന്നാൾ നിറവിൽ അടൂർ ഗോപാലകൃഷ്ണൻ

Location, Calicut| Added at 2020-07-03, Views : 0

മലയാള സിനിമയ്ക്ക് രാജ്യാന്തര മുദ്ര ചാര്‍ത്തിയവരില്‍ പ്രഥമ ഗണനീയനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരത്തിലൂടെയാണ് അടൂര്‍ സംവിധാന രംഗത്തെത്തുന്നത്. 1978-ല്‍ പുറത്തിറങ്ങിയ കൊടിയേറ്റത്തോടെ അടൂര്‍ വിഖ്യാതനായി. ഭരത് ഗോപിയുടെ അതുല്യമായ അഭിനയ പാടവം കൊണ്ടും കലാമേന്മ കൊണ്ടും കൊടിയേറ്റം പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട്  എലിപ്പത്തായം, അനന്തരം മുഖാമുഖം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത് തുടങ്ങി അവിശ്വസനീയമായ നിരവധി സിനിമകള്‍.ഇവയൊക്കെയും രാജ്യാന്തര കീര്‍ത്തി നേടി. മമ്മൂട്ടിക്ക് രണ്ടു തവണ ദേശീയ പുരസ്‌കാരം ലഭിച്ചത് അടൂര്‍ ചിത്രങ്ങളിലൂടെയായിരുന്നു.മലയാള സിനിമയും ഇന്ത്യന്‍ സിനിമയും ഉള്ളിടത്തോളം കാലം അടൂര്‍ എന്ന മൂന്നക്ഷരം അഭിമാനത്തോടെ സ്മരിക്കപ്പെടും

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003