/ Latest News /

ചെമ്പുകടവ് ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി

Location, CALICUT| Added at 2021-07-02, Views : 0

കോടഞ്ചേരി: ചെമ്പുകടവ് ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിനാശ്ശേരി തച്ചറക്കല്‍ തമ്പിളില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ അന്‍സാര്‍ ഒഴുക്കില്‍പ്പെട്ടതിന്റെ താഴെ ഭാഗത്തുള്ള തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബന്ധുക്കളായ നാലുപേര്‍ കോടഞ്ചേരി ചെമ്പുകടവ് ഭാഗത്ത് പുഴയില്‍ എത്തിയത്. കോഴിക്കോട് കിനാശ്ശേരി പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദ്,ഭാര്യ ആയിഷ ബന്ധുക്കളായ അജ്മല്‍, അന്‍സാര്‍ മുഹമ്മദ്, എന്നിവരാണ് രണ്ട് ബൈക്കുകളിലായി വിനോദസഞ്ചാരത്തിന് എത്തിയതത്. പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും നാലുപേരും ഒഴുക്കില്‍ പെടുകയും ചെയ്തു. ഇര്‍ഷാദ് അജ്മല്‍ എന്നിവര്‍ പാറയില്‍ പിടിച്ചു രക്ഷപ്പെട്ടു. ആയിഷ നിഷയും അന്‍സാര്‍ മുഹമ്മദും ഒഴുകിപ്പോയി. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ഒഴുക്കില്‍പെട്ടതിന്റെ ഒരു കിലോമീറ്ററോളം താഴെ നിന്ന് ഐഷാ നിഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് വെളിച്ചക്കുറവ് കാരണം രാത്രി ഏഴുമണിയോടെ അന്‍സാറിനായുള്ള.തിരച്ചില്‍ അവസാനിപ്പിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003