/ Latest News /

കോട്ടൂളി ബസാറിലെ ഡ്രൈനേജ് ബി ജെ പി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

Location, Calicut| Added at 0021-07-01, Views : 0

കോട്ടൂളി: വാഹന യാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ദുരിതത്തിലാഴ്ത്തുന്ന കോട്ടൂളി ബസാറിലെ ഡ്രൈനേജ് കോഴിക്കോട് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ടി. റിനീഷിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.ഓടയില്‍ വീണുള്ള ജനങ്ങളുടെ മരണം ഒഴിവാക്കുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ലാബ് സ്ഥാപിച്ചില്ലെങ്കില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി ശക്തമായ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് റനീഷ് പ്രഖ്യാപിച്ചു.ബിജെപി സൗത്ത് മണ്ഡലം സെക്രട്ടറി മോഹന്‍ കൊമ്മേരി,ബിജെപി സൗത്ത് മണ്ഡലം കമ്മിറ്റിയഗം സുമേഷ് പാറയില്‍,ബിജെപി പുതിയറ ഏരിയ ജനറല്‍ സെക്രട്ടറി ഷാജി സുന്ദര്‍,ബിജെപി പുതിയറ ഏരിയ വൈസ് പ്രസിഡന്റ് ബിജുരാജ്, ബിജെപി പുതിയറ ഏരിയ കമ്മിറ്റിയംഗം മോഹന്‍ദാസ് പുതിയറ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003