/ Latest News /

കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

Location, Calicut| Added at 2021-06-30, Views : 0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന  കൗണ്‍സലിംഗ് സൈക്കോളജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസ്സ് നടത്തും.  18 വയസ്സിനു മുകളില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മര്‍ക്കസ് ഇഹ്റം, കാരന്തൂര്‍, കോഴിക്കോട് (8891000155, 8714141122), ഹാബിറ്റസ് ദി ലൈഫ് സ്‌കൂള്‍, മര്‍ക്കസ് നോളഡ്ജ് സിറ്റി, കണ്ണോത്ത്, കോഴിക്കോട് (9142806806, 9037708020), കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ്, കേണിച്ചിറ, വയനാട് (9400751874) സ്റ്റഡി സെന്ററുകളുമായി ബന്ധപ്പെടുക. വിശദവിവരം ംംം.ൃെരരര.ശി ല്‍ ലഭിക്കും.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003