/ Latest News /

പ്രതിഷേധ വാഹന ചങ്ങല നടത്താനൊരുങ്ങി വാഹന ഉടമകൾ.

Location, Calicut| Added at 2021-06-28, Views : 0

കോഴിക്കോട്: കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ് കോണ്‍ട്രാക്ട് കാര്യേജ് വാഹന മേഖല. ആദ്യ ലോക് ഡൌണ്‍ കാലം തൊട്ടു വിനോദ സഞ്ചാരമേഖല അടച്ചു പൂട്ടുകയും വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ ആളുകളുടെ പങ്കാളിത്തം നിയന്ത്രിക്കുകയും ചെയ്തതോടെ കോണ്‍ട്രാക്ട് കാര്യേജ് വാഹന ഉടമകളും തൊഴിലാളികളും  പ്രതിസന്ധിയിലായി. ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതെയായി. സര്‍ക്കാര്‍ സഹായമില്ലാതെ ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിവേദനവുമായാണ് കൊണ്ട്രാക്ട് കാര്യേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നാളെ പ്രതിഷേധ ചങ്ങല ഒരുക്കുന്നത്.
2 വര്‍ഷത്തേക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക. പ്രതിസന്ധി സമയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി അടക്കമുള്ള നടപടി നിര്‍ത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003