/ Latest News /

രാമനാട്ടുകര വാഹനാപകടത്തെ തുടര്‍ന്ന് പുറത്തുവന്ന സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Location, clt| Added at 2021-06-26, Views : 0

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തെ തുടര്‍ന്ന് പുറത്തുവന്ന സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി സ്വദേശി ഫിജാസിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോലീസ് അന്വേഷിക്കുന്ന സ്വര്‍ണ കവര്‍ച്ച സംഘത്തലവന്‍ സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് നിലവില്‍ ഫിജാസ് ഉള്ളത്. സ്വര്‍ണ്ണക്കടത്തുമായി സംഘം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ടിഡിവൈ എന്ന പേരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. സൂഫിയാനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ വരുന്നവരും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാന്‍ എത്തിയവരും അടക്കം 15 പേരടങ്ങുന്ന 3 സംഘമാണ് വാഹനത്തില്‍ എത്തിയത്. ജൂണ്‍ 21ന് പുലര്‍ച്ചെ 4.30ന് എയര്‍പോര്‍ട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടമുണ്ടായത്. ബൊലേറോ ജീപ്പും സിമന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി കായംകുളം മുഹമ്മദ് ഷഹീര്‍, ചെര്‍പ്പുളശ്ശേരി താഹിര്‍, മുളയന്‍കാവ് വടക്കേതില്‍ നാസര്‍, മുളയങ്കാവ് ചെമ്മകുഴി ഇടുംതറ സുബൈര്‍, ചെര്‍പ്പുളശ്ശേരി ഹസൈനാര്‍ എന്നിവരാണ് മരിച്ചത് സംഘത്തിലെ 8 പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003