/ Latest News /

കോവിഡ് വാക്സിനേഷൻ; ജില്ലയിൽ രൂപ രേഖ തയ്യാറാക്കി

Location, CLT| Added at 2021-06-08, Views : 0

കൂടുതൽ പേർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി
ജില്ലയിൽ വാക്സിനേഷൻ രൂപരേഖ തയ്യാറാക്കി. മതിയായ സൗകര്യങ്ങളോടെ  വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ  തദ്ദേശ സ്വയംഭരണാസ്ഥാപനങ്ങൾക്ക് ജില്ലാകലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി.
 വാക്സിനേഷൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലെ ജീവനക്കാരെയോ ലഭ്യമായ ആശുപത്രി ജീവനക്കാരെയോ  നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഹെൽത്ത് ഓഫീസർമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടത്. ദിവസം തോറും ഇരുന്നൂറു പേർക്ക് ഈ കേന്ദ്രങ്ങൾ വഴി വാക്സിൻ നൽകാനാണ് നിർദ്ദേശം.  

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003