/ Latest News /

ചാലപ്പുറം ഗവ:ഗണപത് ഹൈസ്‌കൂളിൽ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു .

Location, CLT| Added at 2021-06-08, Views : 0

കോഴിക്കോട് : ചാലപ്പുറം ഗവ:ഗണപത് ബോയ്സ് ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച  പാചകപ്പുയുടെയും നവീകരിച്ച ഓഫീസ് റൂമിന്റെയും ഉദ്‌ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മന്ത്രി സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു  . കൗൺസിലർ ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു .പി. ടി. എ. പ്രസിഡന്റ് കെ .ജെ സാബു സ്‌കൂൾ പ്രോജക്ട്  മന്ത്രിക്കു സമർപ്പിച്ചു . എസ്. എം. സി. ചെയർമാൻ ജോബിഷ് കുമാർ , പി. ടി. എ. വൈസ് പ്രസിഡന്റ് പി. അബ്ദുൽ നാസർ ,സഫർ അൽതാഫ് , കെ. ഷഹീർ അലി എന്നിവർ  സംസാരിച്ചു .പ്രധാനാധ്യാപകൻ സഞ്ജീവൻ കൂവേരി സ്വാഗതവും  സീനിയർ അസിസ്റ്റന്റ് കെ ഗീത ടീച്ചർ നന്ദിയും പറഞ്ഞു .

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003