/ Latest News /

കോവിഡ് ആശുപത്രികളിൽ 62 ശതമാനം കിടക്കകൾ ഒഴിവ്

Location, clt| Added at 2021-06-07, Views : 0

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 62 ശതമാനം കിടക്കകൾ ഒഴിവുണ്ട്. 3468 കിടക്കകളിൽ 2151 എണ്ണം ഒഴിവുണ്ട്. 125 ഐ.സി.യു കിടക്കകളും 54 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 593 കിടക്കകളും ഒഴിവുണ്ട്. 16 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 769 കിടക്കകൾ, 44 ഐ.സി.യു, 41 വെന്റിലേറ്റർ, 367 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1710 കിടക്കകളിൽ  1186 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 389 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2558 കിടക്കകളിൽ 1888 എണ്ണം ഒഴിവുണ്ട്.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003