/ Latest News /

DYFI ഈസ്റ്റ്‌ഹിൽ മേഖല സ്നേഹകിറ്റ് നൽകി.

Location, clt| Added at 2021-06-07, Views : 0

ജില്ലാഭരണകൂടത്തിന്റെയും ഉദയം ചാരിറ്റബിൾ സൊസൈറ്റിയുടേയും നേതൃത്വത്തിൽ തെരുവിൽ താമസിപ്പിക്കുന്നവരെ പുനരധിവസിപ്പിച്ച ഈസ്റ്റ്‌ഹിൽ പ്രീ മെട്രിക്ക് ഹോസ്റ്റൽ 
 ക്യാമ്പിലേക്ക് DYFI ഈസ്റ്റ്‌ഹിൽ മേഖല സ്നേഹകിറ്റ് നൽകി. സ്നേഹക്കിറ്റിലേക്ക് പ്രവാസി കൊയിലോത്ത് ഷാജി, ചാർട്ടേഡ് അക്കൗണ്ടന്റ് ഗോപകുമാർ എന്നിവർ സ്നേഹകിറ്റിലേക്ക് സംഭാവന നൽകി. DYFI ഈസ്റ്റ്‌ഹിൽ മേഖല സെക്രട്ടറി ജെ അജീഷ് സ്വാഗതം പറഞ്ഞു. ടി സി ഇന്ദു അധ്യക്ഷയായി. CPIM കോഴിക്കോട് നോർത്ത് ഏരിയ സെക്രട്ടറി സ. ടി വി നിർമലൻ സ്നേഹക്കിറ്റ് ഹോം മാനേജർ ജുബിൻ തോമസിന് കൈമാറി.DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സ. ടി മുരളീധരൻ, CPIM ഈസ്റ്റ്‌ഹിൽ ലോക്കൽ സെക്രട്ടറി,ടി.സുജൻ,എൻ.രാധാമോഹനൻ,ശരത്,പ്രേംജിത്ത് കിരൺ, അഖിലേഷ്എന്നിവർ പങ്കെടുത്തു. എം ഷിബിൽ നന്ദി രേഖപ്പെടുത്തി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003