/ Latest News /

ബിജെപി പുതിയറ ഏരിയ കമ്മറ്റി വൃക്ഷത്തൈകൾ നട്ടു

Location, CLT| Added at 2021-06-04, Views : 0

ഭാരതം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് കടക്കുന്ന വേളയിൽ  ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് ബിജെപി പുതിയറ ഏരിയ കമ്മിറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 75 വൃക്ഷ തൈകൾ നടുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 7 മണിക്ക് കോട്ടൂളി പട്ടേരിയിൽ നടന്നു.ചടങ്ങിൽ ബിജെപി പുതിയറ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സുന്ദർ സ്വാഗതം പറഞ്ഞു. ബിജെപി പുതിയറ ഏരിയ പ്രസിഡന്റ് സുധീഷ് കോട്ടൂളി അധ്യക്ഷം വഹിച്ചു.ഉദ്ഘാടനം ബിജെപി കോഴിക്കോട് ജില്ലാ സെൽ കോഡിനേറ്റർ പ്രശോഭ് കോട്ടൂളി നിർവ്വഹിച്ചു. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം സെക്രട്ടറി മോഹൻ കൊമ്മേരി പരിസ്ഥിതി ദിന പ്രതിജ്ഞ വായിച്ചു. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം വൈസ് പ്രസിഡന്റ് ബിനു കോട്ടൂളി, ആശസകൾ അർപ്പിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്വന്തം വീട്ടു പറമ്പിലോ സമീപത്തെ റോഡരികിലോ ഒരു വൃക്ഷ തൈ നട്ടുകൊണ്ട് വരും തലമുറകളെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുവാനും ഭൂമിക്ക് തണൽ ഒരുക്കുവാനും പൊതുജനങ്ങളോട് ബിജെപി പുതിയറ ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്തു.ബിജെപി പുതിയറ ഏരിയ വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003