/ Latest News /

കോവിഡ് സാഹചര്യം മന്ത്രി അവലോകനം ചെയ്തു

Location, clt| Added at 2021-05-11, Views : 0

എലത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കോവിഡ് സ്ഥിതിഗതികൾ മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ   അവലോകനം ചെയ്തു. മണ്ഡലത്തെ കോവിഡ് മുക്ത മേഖലയാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടു കൂടി മുന്നോട്ട് കൊണ്ട് പോകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും 
 വാർഡ് അടിസ്ഥാനത്തിൽ ടെസ്റ്റിംഗിനുള്ള സൗകര്യം ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. പൾസ് ഓക്സീമീറ്റർ ചാലഞ്ച് വിജയിപ്പിക്കാൻ എല്ലാ വിഭാഗങ്ങളുടെയും സഹായം അഭ്യർത്ഥിച്ചു. കുറവ് കോവിഡ് കേസുകളുള്ള വാർഡുകളെ പൂർണമായും കോവിഡ് മുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി നൗഷീർ, കൃഷ്ണവേണി മാണിക്കോത്ത്,കെ. പി ഷീബ, പ്രമീള കെ. ടി, സി. എം ഷാജി, ജനപ്രതിനിധികൾ,  ഹെൽത്ത്, പോലീസ്, ഉദ്യോഗസ്ഥർ,കോവിഡ് നോഡൽ ഓഫീസർമാർ ,സെക്ടറൽ മജിസ്ട്രേറ്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003