/ Latest News /

ലോക്ഡൗണ്‍ സാധ്യത ജില്ലയിലുണ്ടാവരുത് - കലക്ടര്‍

Location, clt| Added at 2021-04-04, Views : 0

തെരഞ്ഞെടുപ്പിനുശേഷം ജില്ല ലോക്ഡൗണിലേക്ക് പോവാനുള്ള സാധ്യത ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്  കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റില്‍ നടന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 പൊതു ഇടങ്ങളില്‍  മാസ്‌ക് ധരിക്കാത്തവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കും. ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് ടെസ്റ്റ്, വാക്‌സിന്‍ വിതരണം എന്നിവ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003