/ Latest News /

കക്കോടി ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

Location, clt| Added at 2021-02-15, Views : 0

കക്കോടി ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ നിര്‍വ്വഹിച്ചു.  വള്ളശ്ശേരിതാഴം- നെച്ചൂടതാഴം റോഡ്, കക്കോടി-ഒറ്റപ്പിലാക്കൽ - അത്താഴക്കുന്ന് റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 

 മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് വള്ളശ്ശേരിതാഴം- നെച്ചൂടതാഴം റോഡ് നിര്‍മ്മാണം പൂർത്തീകരിച്ചത്. 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കക്കോടി-ഒറ്റപ്പിലാക്കൽ -അത്താഴക്കുന്ന് റോഡ് നിർമ്മാണത്തിനായി വിനിയോഗിച്ചത്.

വള്ളശ്ശേരിതാഴം- നെച്ചൂടതാഴം റോഡ് ഉദ്ഘാടന ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കൈതമോളി മോഹനൻ,ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കക്കോടി-ഒറ്റപ്പിലാക്കൽ -അത്താഴക്കുന്ന് റോഡ് ഉദ്ഘാടന ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൻ.ഫാസിൽ,  
പഞ്ചായത്തംഗങ്ങളായ എം. ടി രാജേഷ്,   അഡ്വ.സി.ടി ശിവാനന്ദൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003