/ Latest News /

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു. 

Location, clt| Added at 2021-02-09, Views : 0

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 1500 ല്‍ നിന്ന് 1700 ആയി വര്‍ധിപ്പിച്ചു.  1500 രൂപക്ക് പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശമനുസരിച്ചാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സ്വകാര്യലാബുകളില്‍ നേരത്തെ 4500 രൂപയായിരുന്നു നിരക്ക്. സര്‍ക്കാര്‍ ഇത് നാലു തവണയായി കുറച്ച് നിരക്ക് 1500 രൂപയിലെത്തിച്ചിരുന്നു. എന്നാല്‍ ഈ തുകയില്‍ പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് കാണിച്ച്  സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വാബ് എടുക്കല്‍, പരിശോധനക്കാവശ്യമായ മറ്റ് ചെലവുകള്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലാബുകളുടെ ഹര്‍ജി. 
ഹര്‍ജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധന നിരക്ക് 200 രൂപ കൂടി ഉയര്‍ത്തിയത്. നിരക്ക് 1700 രൂപയാക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ് പുതിയ  ഉത്തരവിറക്കി. ആന്റിജന്‍ പരിശോധനയുടെ നിരക്ക് 300 രൂപയായി തുടരും. മറ്റ് പരിശോധന നിരക്കുകളിലും മാറ്റമില്ല.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003