/ Latest News /

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലെ നിയമനം

Location, clt| Added at 2021-02-01, Views : 0

  സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കുന്ന സംയോജിത ഹോര്‍ട്ടികള്‍ച്ചര്‍ വികസന പദ്ധതിയിലേക്ക് ഫീല്‍ഡ് കണ്‍സള്‍ട്ടന്‍സി (അഞ്ച് എണ്ണം) ഫീല്‍ഡ് അസിസ്റ്റന്റ് (രണ്ട് എണ്ണം ) എന്നീ പ്രോജക്ട് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്ത വേതന  അടിസ്ഥാനത്തില്‍ ബി. എ സ്. സി  അഗ്രികൾച്ചർ  യോഗ്യതയുള്ളവരെ ഫീല്‍ഡ് കണ്‍സള്‍ട്ടന്റ്  ആയും (27000 രൂപ ) വി എച്ച് എസ് സി അഗ്രികൾച്ചർ  യോഗ്യതയുള്ളവരെ ഫീല്‍ഡ് അസിസ്റ്റന്റ് ആയും  (21,000 രൂപ) നിയമിക്കും.  പ്രായപരിധി 40 വയസ്.  നിയമനം ലഭിക്കുന്നവര്‍ കേരളത്തിലെവിടെയും ജോലി ചെയ്യാൻ  സന്നദ്ധരായിരിക്കണം. നിലവില്‍ കാസര്‍കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടോ തപാല്‍, ഇമെയില്‍ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
അവസാന തീയതി ഫെബ്രുവ രി എട്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  0471 2330856,  23 30857,  infoshmkerala@gmail.com.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003