/ Latest News /

റിട്ട. ജില്ലാ ജഡ്ജി സി. ഖാലിദ് നിര്യാതനായി

Location, clt| Added at 2021-02-01, Views : 0

റിട്ട. ജില്ലാ ജഡ്ജിയും ഗവ. നിയമ വകുപ്പ് സെക്രട്ടറിയുമായിരുന്ന  സി. ഖാലിദ് (81) നിര്യാതനായി. കണ്ണൂർ ഇരിക്കൂറിലെ കെ.വി. പോക്കറിന്റെയും സി.പാത്തുട്ടി ഉമ്മയുടെയും മകനാണ്.
ഭാര്യമാർ : സി.കെ.പി ഖാദർ കുട്ടി കേയിയുടെ മകൾ പരേതയായ ടി.എം  ബീവി (എടക്കാട് ) , ആ സ്യ (കാഞ്ഞിരോട്). എറണാകുളം എസ്.ആർ.എം റോഡിൽ ഹംസകുഞ്ഞ് ലൈനിൽ താമസിച്ചിരുന്ന ഖാലിദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇരിക്കൂർ കമാലിയ്യ എൽ.പി. സ്ക്കൂൾ , കൂടാളി ഹൈസ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ ഖാലിദ്. സുപ്രീം കോടതി ജഡ്ജി യായിരുന്ന വി.ഖാലിദിന്റെ ജൂണിയർ ആയി  തലശേരിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.1984 ൽ ജില്ലാ ജഡ്ജിമാരുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാലിദ് മഞ്ചേരി, കോട്ടയം, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചു . നിലവിൽ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയതു വരികയായിരുന്നു.  തല ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ മുമ്പാകെ മുസ്ലിം ലീഗിന് വേണ്ടിയും സി.കെ.പി ചെറിയ മമ്മൂക്കേയിക്ക് വേണ്ടിയും ഹാജരായി. രജനി എസ് ആനന്ദ് കമ്മീഷൻ , കൂത്തുപറമ്പ് നിർമലഗിരി കോളജ് കമ്മീഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡ ന്റായിരുന്നപ്പോൾ  വിമോചനസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ, തല ശേരി ദാറുസ്സലാം യത്തീംഖാന എന്നിവയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൾ  നിയമ, രാഷ്ട്രിയ ലേഖനങ്ങളും എഴുതിയിരുന്നു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003