/ Latest News /

മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾ പട്ടിണി മാർച്ച് നടത്തി

Location, clt| Added at 2021-02-27, Views : 0

 കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും സർക്കാർ ഇടപെടണമെന്നും  ആവശ്യപ്പെട്ട് ഐഎൻടിയുസി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ  പട്ടിണി മാർച്ച് നടത്തി. മെഡിക്കൽ കോള ജിനു മുൻപിലെ സമരപന്തലിൽ നിന്നാണ് സ്റ്റീൽ പാത്രങ്ങൾ മുട്ടി കലക്ടറേറ്റിലേക്ക് മാർച്ച്  മാർച്ച് നടത്തിയത്. കോവിഡ് കാലം ഉൾപ്പെടെ വർഷങ്ങളോളം  സേവനം ചെയ്ത തൊഴിലാളികളെയാണ് മൂന്ന് മാസം മുൻപ് പിരിച്ചുവിട്ടത്. തൊഴിലാളികൾ  നടത്തുന്ന സമരം 86 ദിവസം പിന്നിട്ടു. കലക്ടറേറ്റിനു മുൻപിൽ നടത്തിയ ധർണ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ നല്ലൊരു പങ്ക് മെഡിക്കൽ കോളജിലെ  സേവനത്തിനു വേണ്ടി വിനിയോഗിച്ചവരെ പിരിച്ചുവിട്ട നടപടി അന്യായമാണെന്നും ഇനി മറ്റൊരു ജോലി ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് അധികാരികളിൽ ചിലരുടെ വാശിയാണ് പ്രശ്നപരിഹാരത്തിനു തടസ്സമായി നിൽക്കുന്നത്. വിജയിക്കുന്നതുവരെ സമരം തുടരും.  ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്നു കലക്ടർ ആദ്യം സമതിച്ചെങ്കിലും പിന്നീട് അദ്ദേഹം പിൻമാറുകയായിരുന്നു.  പ്രശ്നപരിഹാരത്തിനായി കലക്ടർ അടിയന്തിരമായി ഇടപെടണം. പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്കും കുടുംബത്തിനും ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
: ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ദേവദാസ് കുട്ടമ്പൂർ ജില്ലാ സെക്രട്ടറി അഷ്റഫ് കടക്കൽ സേവാദൾ ഭാരവാഹി കൺവീനർ കൊട്ടാരം സമരസമിതി നേതാക്കൾ ജനാർദ്ദനൻ എം പി സേതുമാധവൻ അവൻ മഠത്തിൽ അബ്ദുൽ അസീസ് കെ സി പ്രവീൺ ഫിലിം തുടങ്ങിയവർ പ്രസംഗിച്ചു
👆🏻

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003