/ Latest News /

തെരുഞ്ഞെടുപ്പ് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദ്യാർത്ഥികൾ*

Location, clt| Added at 2020-12-24, Views : 0

കോഴിക്കോട് സിറ്റിയിലെ ചരിത്രപ്രാധാന്യമുള്ള തെക്കേപ്പുറം പ്രദേശത്തെ 2022ഓടുകൂടി സമ്പൂർണ്ണ മാലിന്യ മുക്ത മാതൃകാ പ്രദേശമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ലീൻ തെക്കേപ്പുറം ഗ്രീൻ തെക്കേപ്പുറം 2022 പദ്ധതിക്ക് തുടക്കമായി. 

പ്രസ്തുത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റിച്ചിറ,വലിയങ്ങാടി, മുഖദാർ എന്നീ വാർഡുകളിൽ പതിച്ച നോട്ടീസുകളും പോസ്റ്ററുകളും എടുത്തുമാറ്റുകയും എഴുതിയ മതിലുകൾ  വൃത്തിയാക്കുകയും ചെയ്തു

ഹിമായത്തുൽ ഇസ്ളാം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം കുറ്റിച്ചിറ വാർഡ് കൗൺസിലർ കെ.മൊയ്തീൻകോയയും ,വലിയങ്ങാടി വാർഡ്. കൗൺസിലർ SK അബൂബക്കർ. എന്നിവർ ചേർന്ന് നിർവഹിച്ചു.
വിവിധ രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് സ്ഥാനാർസ്ഥികളായ ഹാഷിം കടാക്കലകം, പിടി ലത്തീഫ്,ഇ.വി. ഫിറോസ്,അക്ഷയ്, പിഎം ഇഖ്ബാൽ,സ്കൂൾ പിടിഎ പ്രസിഡഡ് ഷാജി ക്രൈഫ്,മാനേജ്മെന്റ്കമ്മിറ്റി ജോയന്റ് സിക്രട്ടറി PKV അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സർഷാർഅലി എസ് സ്വാഗതവും , വളണ്ടിയർ സിക്രട്ടറി ആമിന നദ നന്ദിയും പറഞ്ഞു

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003