/ Latest News /

കണ്ണൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം കോഴിക്കോട്

Location, CLT| Added at 2020-12-12, Views : 0

മലബാർ ക്രിസ്ത്യൻ കോളേജ്, നടക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കുന്നതിനാൽ ഞായറാഴ്ച കണ്ണൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രിസ്ത്യൻ കോളേജ് മുതൽ നടക്കാവ് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നടക്കാവ് സ്റ്റേഷന് സമീപത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഈസ്റ്റ് നടക്കാവ് വഴി വയനാട് റോഡിലൂടെ നഗരത്തിലേക്ക് പ്രവേശിക്കണം. കണ്ണൂർ ഭാഗത്തു നിന്നുള്ളവർ ഗാന്ധിറോഡ്, ബീച്ച്റോഡിലൂടെ വേണം പോകാനെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003